കടവന്ത്രയിൽ യുവതിയുടെ അഴുകിയ മൃതദേഹം കവറിനുള്ളിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കൊച്ചി കടവന്ത്ര ഗിരിനഗറിൽ യുവതിയുടെ മൃതദേഹം കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. (kochi murder police intensified the search for the husband)
മഹാരാഷ്ട്ര സ്വദേശികളായ ഭർത്താവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് കടുത്ത ദുർഗന്ധം ഉയർന്നതിനെത്തുടർന്നാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുന്നത്. പൊലീസിന്റെ പരിശോധനയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
Story Highlights: kochi murder police intensified the search for the husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here