Advertisement

ഭാഗിക സൂര്യഗ്രഹണം; ദുബായിലുടനീളമുള്ള പള്ളികളിൽ നാളെ പ്രത്യേക പ്രാർഥന

October 25, 2022
3 minutes Read
Partial solar eclipse in UAE

നാളെ ഭാഗിക സൂര്യഗ്രഹണമായതിനാൽ ദുബായിലുടനീളമുള്ള പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടത്തുമെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് ദുബായി അറിയിച്ചു ( Partial solar eclipse in UAE ).

Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

വൈകിട്ട് അസർ നമസ്കാരത്തിനുശേഷം ആയിരിക്കും പ്രത്യേക പ്രാർഥന. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം യുഎഇയിൽ വൈകിട്ട് മൂന്ന് മണി മുതൽ രണ്ട് മണിക്കൂർ ദൃശ്യമാകും.

ശ​രി​യാ​യ നേ​ത്ര സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ സൂ​ര്യ​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്ക​രു​തെ​ന്നും ഇ​ത് കാ​ഴ്ച​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നതിനാൽ, ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഒക്‌ടോബർ 25നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുവൈത്തിൽ ഉച്ചയ്ക്ക് 1:20ന് ആരംഭിക്കുന്ന ഗ്രഹണം 3:44ന് അവസാനിക്കുമെന്ന് കുവൈത്ത് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ സാദൂൻ അറിയിച്ചു.

Story Highlights: Partial solar eclipse in UAE Why and how special prayers are offered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top