മന്ത്രി തല്ലിയതല്ല, തലോടിയതാണെന്ന വിശദീകരണവുമായി വീട്ടമ്മ: വിഡിയോ

കർണാടക മന്ത്രി വി സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ. അടിയേറ്റ കെമ്പമ്മ എന്ന സ്ത്രീയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. മന്ത്രി തന്നെ തല്ലിയതല്ലെന്നും കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു എന്നും ഇവർ പറയുന്നു. വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുണ്ട് എന്നും ഇവർ വിശദീകരിക്കുന്നു. ഇവരുടെ വിശദീകരണ വിഡിയോ മന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ടു.
What a difference from the way @RahulGandhi began the Karnataka leg of #BharatJodoYatra from the very same Gundlupet on 30th September! This shameless man should be sacked immediately! https://t.co/doPz27D0aH
— Jairam Ramesh (@Jairam_Ramesh) October 23, 2022
“മന്ത്രി സോമണ്ണ എന്നെ തല്ലിയതല്ല. അദ്ദേഹം കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു. വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം ഞങ്ങൾ മന്ത്രിയെ ആരാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാലിൽ വീണ് ഭൂമി അനുവദിച്ച് സഹായിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. അപ്പോൾ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. പക്ഷേ, അത് എന്നെ തല്ലിയതായി ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അദ്ദേഹം ഞങ്ങൾക്ക് ഭൂമി നൽകി. ഞങ്ങൾ നൽകിയ 40,000 രൂപ തിരികെ നൽകുകയും ചെയ്തു. ഞങ്ങൾ ദൈവങ്ങൾക്കൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും വച്ച് ആരാധിക്കുന്നുണ്ട്.”- കെമ്പമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഭൂരേഖ കൈമാറ്റ ചടങ്ങിനിടെ കർണാടക ഭവനമന്ത്രി വി സോമണ്ണ സ്ത്രീയുടെ മുഖത്തടിച്ചത്. ഇതിൻ്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷവിമർശനങ്ങളുയർന്നു. സോമണ്ണയ്ക്കെതിരെ കോൺഗ്രസും രംഗത്തുവന്നു. ഇതിനു പിന്നാലെ മന്ത്രി മാപ്പു പറഞ്ഞു. താൻ അടിച്ചതല്ല, കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ഈ വാദത്തെ സാധൂകരിക്കുന്ന വിശദീകരണമാണ് കെമ്പമ്മ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
Story Highlights: somanna slaps woman consoling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here