സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് അഭിമുഖത്തിനിടെ ജാതിയെപ്പറ്റിയുള്ള ചോദ്യവും നേരിട്ടു; സത്യാവസ്ഥ ഇതാണ്

കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷിന് അഭിമുഖത്തിനിടെ ജാതിയെപ്പറ്റിയുള്ള ചോദ്യവും നേരിടേണ്ടി വന്നുവെന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം
സിവില്‍ സര്‍വീസിനുള്ള ഇന്റര്‍വ്യൂവില്‍ ഞാന്‍ ഇരുന്നപ്പോള്‍ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു എന്ന് ശ്രീധന്യ സുരേഷ് വെളിപ്പെടുത്തുന്നു എന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണ്. ഇത് ശ്രീധന്യാ സുരേഷിന്റെ ജീവിതകഥയല്ല, ഡിസി ബുക്സ് പുറത്തിറക്കിയ ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ എന്ന നോവലില്‍ നിന്നുള്ള ഭാഗമാണ് ശ്രീധന്യയുടേതെന്ന തരത്തിൽ പ്രചരിക്കുന്നത്.
ഇത് പൂർണമായും വ്യാജമാണെന്ന് ശ്രീധന്യ ഐഎഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പലരും ഇത് ശ്രീധന്യയുടെ യഥാര്‍ത്ഥ കഥയാണെന്ന് വിശ്വസിച്ചാണ് കമെന്റുകള്‍ നല്‍കിയിട്ടുള്ളത്.
Story Highlights: Sreedhanya Suresh Civil Service Interview Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here