‘ഓര്‍മപ്പെടുത്തല്‍ മാത്രം’; പി. ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്‌ന സുരേഷ്; ആരോപണങ്ങള്‍ തള്ളി കടകംപള്ളി

തനിക്കെതിരായ ആരോപണങ്ങള്‍ അസത്യമാണെന്ന മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. പി ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് സ്വപ്‌നയുടെ പോസ്റ്റ്.(swapna suresh fb post about sreeramakrishnan’s private photos)
‘ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. ഇതൊന്നും അദ്ദേഹത്തിന് ഓര്‍മയില്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അതോടെ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും’. സ്വപ്‌ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ സത്യത്തിന്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങളും അസംബന്ധവും മാത്രമായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആര്‍ക്കും അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല.അത്തരം പരാതികള്‍ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. അതുകൊണ്ട് ഇതിനെ രാഷ്ടീയമായി നേരിടുന്നതിനൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകാനാകൂ. പാര്‍ട്ടിയുമായി ആലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ മറുപടി.
Read Also: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ സ്വപ്‌നയുടെ പത്മവ്യൂഹത്തിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം: കെ. സുധാകരൻ
അതേസമയം സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മൂന്ന് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. തന്റെ പേര് പറഞ്ഞതില്‍ ആസൂത്രിത നീക്കമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
Story Highlights: swapna suresh fb post about sreeramakrishnan’s private photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here