ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാട്, ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്: മന്ത്രി എം ബി രാജേഷ്

ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാടെന്ന് മന്ത്രി എം ബി രാജേഷ്. കക്ഷി രാഷ്ട്രീയത്തിനതീതമായി വിവേകത്തോടെയാണ് എല്ലാവരും പ്രതികരിച്ചത്, എന്നാൽ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് വ്യത്യസ്തമായ നിലപാട് ആണ്.(v d satheeshan’s stand on governor issue is not acceptable- m b rajesh)
കുഞ്ഞാലിക്കുട്ടിയുടെയും കെ സി വേണുഗോപാലിന്റെയും വിശാലമായ കാഴ്ചപ്പാട് ആണ്. ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രയത്തിന് അതീതമായ പിന്തുണ കിട്ടി. ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്‍റേത്. പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും എം ബി രാജേഷ് വ്യക്തമാക്കി.
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
അതേസമയം ഗവർണറുടെ എല്ലാ നിലപാടുകളും മുസ്ലിം ലീഗ് അംഗീകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗ് നിലപാടില്‍ മാറ്റമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർവകലാശാലകളിൽ ഇടത് സർക്കാരിന്റെ ഇടപെടലുകളെ ജനാധിപത്യപരമായി എതിർക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗവർണറോടുള്ള നിലപാട് വിഷയാധിഷ്ടിതമാണ്. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Story Highlights: v d satheeshan’s stand on governor issue is not acceptable- m b rajesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here