Advertisement

180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

October 25, 2022
Google News 3 minutes Read
6 Months and more outside Kuwait residence of expats will be automatically be cancelled

കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്നു മന്ത്രാലയം വ്യക്തമാക്കി. സർക്കാർ ജീവനക്കാർ, നിക്ഷേപ വിസക്കാർ, ആശ്രിതകുടുംബ വിസക്കാർ, വിദ്യാർത്ഥി വിസക്കാർ സ്വന്തം സ്പോൺസർഷിപ്പ്‌ വിസക്കാർ, എന്നീ വിഭാഗത്തിൽപ്പെട്ടവർക്കും പുതിയ നിയമം ബാധകമാണ് ( 6 Months and more outside Kuwait residence of expats will be automatically be cancelled ).

Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

2022 ഓഗസ്റ്റ്‌ 1 അടിസ്ഥാനമാക്കിയാണ് ഇതിന്റെ കാലപരിധി കണക്കാക്കുക. ഓഗസ്റ്റ് ഒന്നിനു മുമ്പ്‌ കുവൈത്തിനു പുറത്ത്‌ കഴിയുന്ന ഈ വിഭാഗത്തിൽപ്പെട്ടവർ 2023 ജനുവരി 31 മുമ്പായി രാജ്യത്ത്‌ തിരിച്ചെത്തണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ആർട്ടിക്കിൾ 18 വിസയിൽ ഉള്ളവർക്കും നേരത്തെ ഇത്‌ നടപ്പിലാക്കിയിരുന്നു.

Story Highlights: 6 Months and more outside Kuwait residence of expats will be automatically be cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here