Advertisement

വിഡിയോ ഗെയിം കളിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കുമെന്ന് പഠനം

October 25, 2022
Google News 1 minute Read

വിഡിയോ ഗെയിം കളിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കുമെന്ന് പഠനം. ജാമ നെറ്റ്‌വർക്ക് ഓപ്പൺ എന്ന യുഎസ് മാസികയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് വിവേചന ബുദ്ധി അടക്കമുള്ളവകളിൽ വിഡിയോ ഗെയിമുകൾ കുട്ടികളെ സഹായിക്കുമെന്നാണ് പഠനത്തിലുള്ളത്.

വെർമോണ്ട് സർവകലാശാലയിലെ മനോരോഗ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ബദർ ചാരനിയാണ് പ്രധാന ഗവേഷകൻ. 9-10 വയസുള്ള 2000 കുട്ടികളിലായിരുന്നു പഠനം. ഇവരെ ഇതുവരെ ഗെയിം കളിച്ചിട്ടില്ലാത്തവരും ദിവസം മൂന്ന് മണിക്കൂറോ അതിലധികമോ ഗെയിം കളിച്ചിട്ടുള്ളവരുമെന്ന രണ്ട് സംഘങ്ങളാക്കി തിരിച്ചു. തുടർന്ന് വിവിധ പഠനങ്ങളിലൂടെയാണ് ഇവർ ഇത്തരം ഒരു നിഗമനത്തിലെത്തിയത്.

Story Highlights: Video Games Improve Children Memory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here