Advertisement

വാട്‌സപ്പ് പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു; മെറ്റ വക്താവ്

October 25, 2022
Google News 2 minutes Read
working to restore as quickly as possible says Meta

തടസപ്പെട്ട വാട്‌സപ്പ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് മെറ്റ. എത്രയും വേഗം സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് മെറ്റ വക്താവ് വ്യക്തമാക്കി.

‘ചില ആളുകള്‍ക്ക് നിലവില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ പ്രശ്നമുണ്ടെന്നറിയാം. കഴിയുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും വാട്ട്സ്ആപ്പ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മെറ്റ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ആദ്യം ഡബിള്‍ ടിക്ക് കാണാതെയും പിന്നാലെ ഗ്രൂപ്പ് മെസേജുകള്‍ പോവാതായതോടെയുമാണ് വാട്ട്‌സപ്പ് സേവനം പൂര്‍ണമായും നിലച്ചത്. ഇതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്‌സപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.

വാട്‌സപ്പില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുകയാണ്. അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവര്‍ക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ.

Story Highlights: working to restore as quickly as possible says Meta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here