ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്തവര്‍ക്ക് മിഠായി; വിദ്യാര്‍ത്ഥികളോട് അധ്യാപകരുടെ വിവേചനമെന്ന് പരാതി

പത്തനംതിട്ട പരുമല കെ വി എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വിവേചനം കാണിക്കുന്നുവെന്ന് പരാതി. രക്ഷിതാക്കളാണ് പ്രധാനാധ്യാപികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്‍കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്‍കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പരാതി.
ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചിരുന്നു. ഇതിനായി പണം നല്‍കാന്‍ ചില രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ മാനസികാമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
Read Also: ഇന്ത്യയില്‍ ബാലവേലയും ജാതി വിവേചനവും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; യുഎന്‍ റിപ്പോര്‍ട്ട്
ഫീസ് കൊടുത്ത കുട്ടികളെ മാത്രം ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മിഠായി നല്‍കിയതെന്നും ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുട്ടികള്‍ പറഞ്ഞു.
Story Highlights: Complaint of discrimination by teachers against students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here