എമർജൻസി ബാറ്ററിയിലും ശരീരത്തിന്റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് യുവാക്കൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങൂർ സ്വദേശി അഷ്കർ അലി, കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് അനസ് എന്നിവരെ കസ്റ്റംസ് പിടികൂടി. 715 ഗ്രാം സ്വർണം ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താൻ ശ്രമിച്ചത്. 1633 ഗ്രാം സ്വർണം എമർജൻസി ബാറ്ററിയിൽ ഒളിപ്പിച്ചാണ് അഷ്കർ അലി കടത്താൻ ശ്രമിച്ചത്. ഇരുവരെയും ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ( gold hunt Calicut Airport ustoms ).
Read Also: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നലെ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ പിടിയിലായി. സ്വർണ്ണം മിശ്രിതം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് കഴിഞ്ഞദിവസം കസ്റ്റംസിന്റെ പിടിയിലായത്.
സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഒരാൾ പിടിയിലായിരുന്നു. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു.
Story Highlights: gold hunt Calicut Airport ustoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here