റഷ്യ യുക്രൈനുമേൽ ആണവായുധങ്ങൾ ഉപയോഗിക്കരുത്; രാജ്‌നാഥ് സിംഗ്

റഷ്യ – യുക്രൈൻ ആക്രമണത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിനോടാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആണവായുധങ്ങളോ റേഡിയോളജിക്കൽ ആയുധങ്ങളോ ഉപയോഗിക്കുന്നത് മനുഷ്യരാശിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമെന്ന് രാജനാഥ് സിംഗ്. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു . യുക്രൈൻ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് സെർജി ഷോയ്ഗു രാജ് നാഥ് സിംഗിനെ ആശങ്ക അറിയിച്ചു.
ഇതിനിടെ യുക്രെയ്നിൽ ആണവായുധങ്ങൾ പ്രയോഗിക്കുന്നതിൽ റഷ്യക്ക് വീണ്ടും മുന്നറിയിപ്പ് നൽകി അമേരിക്ക.ആണവായുധ പ്രയോഗം ഗുരുതരമായ അബദ്ധമായി മാറുമെന്ന് ബൈഡൻ പറഞ്ഞു. റഷ്യ ആണവായുധമോ ഡേർട്ടി ബോംബോ വിന്യസിക്കാൻ തയ്യാറെടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ.
Read Also: ‘ആണവാക്രമണം ഗുരുതരമായ തെറ്റ്’: റഷ്യക്ക് മുന്നറിയിപ്പുമായി ജോ ബൈഡൻ
യുക്രെയ്നിൽ ആണവായുധങ്ങൾ പ്രയോഗിക്കുന്നത് തെറ്റാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. അതേസമയം റഷ്യ ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് യു.എസ് കണ്ടിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് ജീൻ പിയറി പറഞ്ഞു.
Story Highlights: Rajnath warns against nuke use as Russia flags Ukraine ‘dirty bomb’ threat