Advertisement

ഉറക്കം അഞ്ച് മണിക്കൂറില്‍ താഴെയാണോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് മാറാ രോഗങ്ങളെന്നു പഠനം

October 26, 2022
2 minutes Read

ഉറക്കം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കവും കൂടിയെ തീരൂ. 8 മണിക്കൂറാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഉറക്കം എന്നാണ് പറയുന്നത്. അഞ്ച് മണിക്കൂറോ അതില്‍ താഴെയോ പ്രതിദിനം ഉറങ്ങുന്നവരെ അവരുടെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്നാണ് പഠനറിപ്പോർട്ട്. ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇക്കൂട്ടർക്ക് മധ്യവയസ്സില്‍ രണ്ടോ അതിലധികമോ മാറാരോഗങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഭാവിയിൽ പിടിപെടാൻ സാധ്യതയുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

ആരോഗ്യത്തിന് ദോഷകരമായ ഉറക്കശീലങ്ങൾ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്.

Story Highlights: Sleeping less than 5 hrs can cause multiple chronic diseases by the time you turn 50

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top