Advertisement

അയോധ്യയിലെ ശ്രീ രാമക്ഷേത്രം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദർശനത്തിന് തുറക്കും

October 26, 2022
2 minutes Read
sri Ram Janmabhoomi Ayodhya Narendra Modi

അയോധ്യയിലെ ശ്രീ രാമക്ഷേത്രം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദർശനത്തിന് തുറക്കും. 2024 ജനുവരിയിൽ പുതിയ ശ്രീ രാമക്ഷേത്രത്തിൽ പൂജകൾ ആരംഭിയ്ക്കും. ക്ഷേത്രത്തിന്റെ നിർമ്മാണം 50 ശതമാനം കഴിഞ്ഞതായി ശ്രീരാമ ജന്മഭൂമി തിർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. (sri Ram Janmabhoomi Ayodhya Narendra Modi).

Read Also: ‘അമ്പും വില്ലുമേന്തിയ യോഗി’; അയോധ്യയിൽ യോഗി ആദിത്യനാഥിന് ക്ഷേത്രം നിർമിച്ച് ആരാധകൻ

2024 ലെ മകരസംക്രാന്തിയിൽ പ്രതിഷ്ഠാകർമ്മം നടത്താനാകും എന്ന് ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. കൂടുതൽ വേഗത്തിൽ അനുബന്ധ ജോലികൾ പൂർത്തിയാക്കാനാണ് പ്രധാനമന്ത്രിയുടെ നിർദേശം. 2020-ല്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്.

രാമക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. 2023 ഡിസംബറോട് കൂടി ക്ഷേത്രത്തിന്റെ ഒരു ഭാഗം തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Story Highlights: sri Ram Janmabhoomi Ayodhya Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top