ക്യാബ് സർവീസ് വൈകി; യാത്രക്കാരിക്ക് ഊബർ 20,000 രൂപ നൽകാൻ വിധിച്ച് കോടതി
യാത്രക്കാരിക്ക് കൃത്യമായി സേവനം നൽകിയില്ല. ഊബറിന് മുംബൈയിലെ ഉപഭോക്തൃ കോടതി 20,000 രൂപ പിഴ ചുമത്തി. ക്യാബ് കൃത്യ സമയത്ത് എത്താത്തതിനാൽ വിമാനം നഷ്ടമായ പരാതിക്കാരിക്ക് 20,000 രൂപ നൽകാനാണ് വിധിച്ചത്. മാനസിക സമ്മർദം ഉണ്ടാക്കിയതിന് 10,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും യാത്രക്കാരിക്ക് നൽകണമെന്നാണ് വിധി. ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷകയായ കവിതാ ശർമ്മയുടെ പരാതിയിലാണ് നടപടി. 2018 ജൂൺ 12 നാണ് സംഭവം നടന്നത്.
മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കായാണ് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തത്. അവരുടെ വസതിയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെയാണ് വിമാനത്താവളം ഉള്ളത്. വിമാനത്താവളത്തിലേക്ക് പോകാൻ വേണ്ടി ഊബർ ബുക്ക് ചെയ്തു. ബുക്കിങ്ങിന് ശേഷം നിരവധി കോളുകൾക്ക് ശേഷം, 14 മിനിറ്റിന് ശേഷം ക്യാബ് അവരുടെ പിക്കപ്പ് സ്ഥലത്ത് എത്തി.
ഡ്രൈവർ ഫോൺ കോളിലായിരുന്നതിനാൽ യാത്ര തുടങ്ങാൻ വൈകിയെന്നും ഇത്രയും വൈകിയിട്ടും ഡ്രൈവർ കാറിന് സിഎൻജി വാങ്ങാനും സമയം കണ്ടെത്തി. ഇതോടെ യാത്ര 15 മുതൽ 20 മിനിറ്റ് വരെ വൈകിയെന്നുമാണ് ശർമ്മ കോടതിയിൽ വാദിച്ചത്. ഊബർ ആപ്പിൽ ബുക്കിങ് സമയത്ത് എയർപോർട്ടിൽ എത്തിക്കാൻ കണക്കാക്കിയ സമയം 5 മണി ആയിരുന്നു. എന്നാൽ യാത്ര വൈകിയതോടെ ക്യാബ് എയർപോർട്ടിൽ എത്തിയപ്പോൾ സമയം 5.23 ആയി. ഇതോടെ തന്റെ ഫ്ലൈറ്റ് യാത്രയും മുടങ്ങി എന്നും യാത്രയ്‌ക്കായി ഊബർ 703 രൂപ വാങ്ങുകയും ചെയ്‌തെന്നും ശർമ്മ കോടതിയിൽ പറഞ്ഞു.
563 രൂപ മാത്രമായിരുന്നു ക്യാബ് ബുക്ക് ചെയ്ത സമയത്ത് കാണിച്ചിരുന്നത്. എന്നാൽ ഊബർ ഡ്രൈവറുടെ അശ്രദ്ധ കാരണം തനിക്ക് വിമാനം നഷ്ടമായെന്നും തുടർന്ന് അടുത്ത വിമാനത്തിൽ പോകേണ്ടിവന്നെന്നും പരാതിയിൽ പറഞ്ഞു. എന്നാൽ, ഊബറിൽ പരാതി നൽകിയപ്പോൾ 39 രൂപ കമ്പനി റീഫണ്ട് നൽകുക മാത്രമാണ് ചെയ്തത്. കമ്പനിക്ക് വക്കീൽ നോട്ടീസ് അയച്ചെങ്കിലുംഅതിനും മറുപടിയും ലഭിച്ചില്ല. ഇതോടെ ഊബർ ഇന്ത്യയ്‌ക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകുകയായിരുന്നു.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here