കരിങ്കൊടിയുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍: പിന്മാറാതെ വാഹനത്തില്‍ നിന്നിറങ്ങി വന്ന് കടകംപള്ളി

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്ക് നേരെ കരിങ്കോടി പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. പോത്തന്‍കോട് പൗഡിക്കോണത്ത് വച്ചാണ് കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കോടി പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാരെ തടഞ്ഞ പൊലീസിനെ കടകംപള്ളി വിലക്കി.
പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നറിച്ച കടകംപള്ളി, പേടിച്ചു പിന്മാറില്ലെന്ന് പ്രതിഷേധക്കാരോട് പറഞ്ഞാണ് മടങ്ങിയത്.
കടകംപള്ളിയുടെ വാഹനം വരുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു. ഈ സമയം പൊലീസെത്തി പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമം നടത്തി. പിന്നാലെ വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു കടകംപള്ളി.
പ്രതിഷേധക്കാരെ തടയാനും പൊലീസിനെ എംഎല്‍എ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസുകാര്‍ മാറിനിന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരോട് എംഎല്‍എയുടെ മറുപടി. പ്രതിഷേധക്കാരെ പേടിച്ച് പിന്മാറില്ലെന്നും താനെന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.
Story Highlights: bjp protest against kadakampally surendran mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here