ഭൂവിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടുക്കി രൂപത

ഭൂവിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടുക്കി രൂപത. രൂപതയുടെ മുഖപത്രമായ ഇടയനിൽ ആണ് നിർമാണ നിരോധനമടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത് ( Idukki Roopatha criticized government land issues ).
Read Also: മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; ഗവർണർ യുപിയിലും
റിസോർട്ട് ഉടമകളിൽ നിന്ന് പണം സമാഹരിക്കാനുള്ള ആയുധമാക്കി നിർമ്മാണ നിരോധനത്തെ മാറ്റിയെന്നാണ് വിമർശനം. നിർമ്മാണ നിരോധനത്തിന്റെ പേരിലുള്ള നടപടികൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി ജില്ല കളക്ടർക്ക് നിർദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥരാണ് ജില്ലയിൽ ഉള്ളതെന്ന് വിശ്വസിക്കാനാകില്ലെന്നും എല്ലാം ജനപ്രതിനിധികളുടെ അറിവോടെയാണെന്നും ഇടുക്കി രൂപത കുറ്റപ്പെടുത്തുന്നു.
Read Also: കരയിലും കടലിലും സമരം…! വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത
രാഷ്ട്രീയ നേതൃത്വം നടത്തുന്ന സമരങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതായും മുഖപത്രത്തിൽ പറയുന്നു. ഭൂ പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് പകരം ജില്ലയിൽ സമാന്തര വനവത്കരണം നടപ്പാക്കുകയാണെന്നും മുഖപത്രം വിമർശിക്കുന്നു. മനുഷ്യത്വ രഹിതമായ നിയമങ്ങൾ നടപ്പാക്കിയാൽ കർഷകർ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും നൽകിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Story Highlights: Idukki Roopatha strongly criticized the state government on land issues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here