മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; ഗവർണർ യുപിയിലും

മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ. ഹരിയാനയിലെ സൂരജ് കുണ്ടിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും ( Chief Minister in Delhi today; Governor UP ).
Read Also: താമരശേരി തട്ടി കൊണ്ടുപോകൽ; പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ
ആഭ്യന്തരസുരക്ഷാ അടക്കമുള്ള കാര്യങ്ങൾ പൊലീസ് സേന നവീകരണം തുടങ്ങിയ വിഷയങ്ങൾ ആകും ആഭ്യന്തര മന്ത്രിമാരുടെ യോഗം ചർച്ച ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിന് ശേഷം വിവിധ കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
Read Also: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സിപിഐഎം; ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗവർണർ രാജാവ് ചമയുന്നെന്ന് എം.വി.ഗോവിന്ദൻ
മുഖ്യമന്ത്രിക്ക് പുറമേ ഗവർണറും ഉത്തരേന്ത്യൻ സന്ദർശനം തുടരുകയാണ്. ഉത്തർപ്രദേശിലെ ബറേലിയിലുള്ള പരിപാടിയിൽ ഗവർണർ ഇന്ന് പങ്കെടുക്കും. വൈകിട്ടോടുകൂടി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയെത്തും.
Story Highlights: Chief Minister in Delhi today; Governor UP too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here