‘ഫയർ ഹെയർ കട്ട്’; ട്രെൻഡി മുടിവെട്ടിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

തീ ഉപയോഗിച്ച് മുടി വെട്ടുന്നതിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ട്രെൻഡിംഗ് രീതിയിൽ മുടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുജറാത്ത് വൽസാദ് ജില്ലയിലെ വാപി പട്ടണത്തിലെ ഒരു ബാർബർ ഷോപ്പിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 18 കാരനെ പിന്നീട് വൽസാദിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീ കൊണ്ട് മുടിവെട്ടാൻ ശ്രമിച്ചയാളുടെ മൊഴി രേഖപ്പെടുത്തിയതായി വാപി പൊലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അടുത്ത കാലത്തായി ജനപ്രീതി നേടിയ ‘ഫയർ ഹെയർകട്ട്’, ഒരു ബാർബർ അല്ലെങ്കിൽ ഹെയർഡ്രെസ്സർ ഉപഭോക്താവിന്റെ മുടി തീ കൊണ്ട് മുറിക്കുന്ന പ്രക്രിയയാണ്.
Story Highlights: Man Suffers Severe Burns After Fire Haircut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here