നഷ്ടമായത് ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനെ; സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി മുന്‍ അധ്യക്ഷനുമായ സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലര്‍ത്തിയിരുന്നു. സതീശന്റെ ബന്ധുമിത്രാദികളുടെയും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സതീശന്‍ പാച്ചേനിയുടെ അന്ത്യം. ഈ മാസം 19 മുതല്‍ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു.
അഞ്ച് വര്‍ഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. കെ എസ് യുവിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവര്‍ത്തിച്ചു.
Read Also: രാജ്ഭവന്‍ നിസകരണത്തെ കുറിച്ച് അറിയില്ല; പ്രതികരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ല്‍ തളിപ്പറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001, 2006, 2009, 2016, 2021 വര്‍ഷങ്ങളിലായി വിവിധ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
Story Highlights: pinarayi vijayan condoles death of Satheesan Patcheni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here