പീഡനക്കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പീഡനക്കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശി ആലിങ്ങപറമ്പിൽ ശ്രീജിത്തിനെയാണ് (29) കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായി പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത് ( Police officer arrested in molestation case ).
Read Also: വീട്ടമ്മ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
എന്നാൽ കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മതിലകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. അതിനു മുമ്പ് കൊടുങ്ങല്ലൂർ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.
Story Highlights: Police officer arrested in molestation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here