Advertisement

ടി-20 ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ; രോഹിത് ശർമയ്ക്ക് റെക്കോർഡ്

October 27, 2022
1 minute Read

ടി-20 ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക്. ഇന്ന് നെതർലൻഡ്സിനെതിരെ നടന്ന സൂപ്പർ 12 മത്സരത്തിൽ നേടിയ മൂന്ന് സിക്സറുകളാണ് രോഹിതിനെ ഈ നേട്ടത്തിലെത്തിച്ചത്. ഇതോടെ രോഹിതിന് ടി-20യിൽ 34 സിക്സറുകളായി. മുൻ താരം യുവരാജ് സിംഗിൻ്റെ 33 സിക്സറുകൾ എന്ന നേട്ടമാണ് രോഹിത് മറികടന്നത്. മുൻ ക്യാപ്റ്റൻ വിരാട് കോലിയാണ് (24) പട്ടികയിലെ മൂന്നാമത്തെ ഇന്ത്യൻ താരം. 63 സിക്സറുകൾ നേടിയ വിൻഡീസ് മുൻ താരം ക്രിസ് ഗെയിലാണ് ഈ പട്ടികയിൽ ഒന്നാമത്.

മത്സരത്തിൽ നെതർലൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 നഷ്ടപ്പെടുത്തി 179 റൺസ് നേടി. 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (53), സൂര്യകുമാർ യാദവ് (51 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

Story Highlights: rohitt sharma t20 world cup sixes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top