Advertisement

ടി-20 ലോകകപ്പ്: ഇന്ത്യ – നെതർലൻഡ്സ് മത്സരത്തിന് മഴ ഭീഷണി

October 27, 2022
Google News 3 minutes Read
t20 india netherlands rain

ടി-20 ലോകകപ്പിൽ ഇന്ത്യയും നെതർലൻഡ്സും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മഴ ഭീഷണി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12.30നാണ് മത്സരം. ഇതേ ഗ്രൗണ്ടിൽ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ്- ദക്ഷിണാഫ്രിക്ക മത്സരത്തിലും മഴ പെയ്തിരുന്നു. എന്നാൽ, മഴ വേഗം കുറഞ്ഞതിനാൽ ഓവറുകൾ നഷ്ടമായില്ല. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയ ഇന്ത്യ ഇന്ന് കൂടി വിജയിച്ച് സെമിഫൈനൽ സാധ്യത ഏറെക്കുറെ ഉറപ്പിക്കാനാണ് ഇറങ്ങുക. (t20 india netherlands rain)

Read Also: ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു

മത്സരത്തിൽ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ആർക്കും വിശ്രമം നൽകില്ലെന്ന് ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ പറഞ്ഞു. “ഞങ്ങൾ ആർക്കും വിശ്രമം നൽകില്ല. ടൂർണമെൻ്റിൽ മുന്നോട്ടുപോകുമ്പോൾ മൊമൻ്റം ആവശ്യമാണ്. താരങ്ങൾ ഫോമിലെത്തണം. ചില താരങ്ങൾക്ക് ബാറ്റിംഗ് ലഭിച്ചില്ല. അവർക്ക് ഗെയിം സമയം ലഭിക്കേണ്ടതുണ്ട്. ഹാർദികിന് എല്ലാ മത്സരങ്ങളും കളിക്കാനാണ് ആഗ്രഹം. ആർക്കെങ്കിലും വിശ്രമം നൽകാൻ ഉദ്ദേശിക്കുന്നില്ല. ഹാർദിക് വളരെ നിർണായക താരമാണ്. നന്നായി ബാറ്റ് ചെയ്യുകയും പന്തെറിയുകയും ചെയ്യുന്നു. അതിലുപരി മൈതാനത്തിൽ അദ്ദേഹത്തിൻ്റെ സമീപനം വളരെ നിർണായകമാണ്.”- വാർത്താസമ്മേളനത്തിൽ മാംബ്രെ പറഞ്ഞു.

“പാകിസ്താനെതിരെ വിരാട് കളി ഫിനിഷ് ചെയ്തു. വിരാടിൻ്റെ പ്രകടനത്തിൽ ഹാർദികിനും പങ്കുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യാനെത്തുമ്പോൾ 4 വിക്കട് നഷ്ടമായിരുന്നു. അത് എളുപ്പമായിരുന്നില്ല. ഹാർദികിൻ്റെ മത്സരപരിചയം പകരം വെക്കാവുന്നതല്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യ നാളെ നെതർലൻഡ്സിനെതിരെ; ടീമിൽ മാറ്റമുണ്ടായേക്കില്ലെന്ന് ബൗളിംഗ് പരിശീലകൻ

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: t20 world cup india netherlands rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here