Advertisement

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

October 27, 2022
2 minutes Read
treatment denied for patient at thiruvalla taluk hospital

തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി. കാലിന് വേദനയുമായി ചെന്ന രോഗിയെ അസ്ഥി വിഭാഗം ഡോക്ടര്‍ ശരിയായ രീതിയില്‍ ചികിത്സിച്ചില്ല എന്നാണ് പരാതി. എക്‌സറേയും ഒ പി ചീട്ടും ഡോക്ടര്‍ വലിച്ചെറിഞ്ഞെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ കാലിന് ഒടിവുള്ളതായി കണ്ടെത്തിയിരുന്നു. രോഗിയെ നിലവില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

ഈ മാസം പതിനൊന്നാം തീയതിയാണ് തിരുവല്ല സ്വദേശിനിയായ സ്ത്രീ ആശുപത്രിയില്‍ കാലിന് വേദനയുമായി ഡോക്ടറെ കാണാന്‍ എത്തിയത്. വീട്ടുജോലിക്കിടെ കാലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് രോഗി എത്തിയത്. അസ്ഥി വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം കാല്‍ ഉപ്പുവെള്ളത്തില്‍ മുക്കിവെക്കാന്‍ നിര്‍ദ്ദേശിച്ചു എന്നാണ് പരാതി. എക്‌സറേയും ഒ പി ചീട്ടും അടക്കം ഡോക്ടര്‍ വലിച്ചെറിഞ്ഞു എന്നും രോഗിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചു. കാലിലെ വേദന കുറവില്ലാതെ മറ്റൊരു അസ്ഥി ഡോക്ടറെ കാണിച്ചപ്പോള്‍ കാലിന് ഓടിവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് രോഗിയെ മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ ശസ്ത്രക്രിയയും നടത്തി.

Read Also: തിരുവല്ല ആശുപത്രിക്കെതിരെ നിരന്തരം പരാതികൾ വന്നിരുന്നു; ആശുപത്രിയിലെ നടപടിയിൽ മറുപടിയുമായി വീണാ ജോര്‍ജ്

ഡോക്ടര്‍ക്കെതിരെയുള്ള പരാതി ട്വന്റിഫോര്‍ വാര്‍ത്തയായതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും എക്‌സറേയും ചീട്ടും അടക്കം വലിച്ചെറിഞ്ഞു എന്ന ആരോപണം ഡോക്ടര്‍ നിഷേധിച്ചതായും ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി.

Story Highlights: treatment denied for patient at thiruvalla taluk hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top