വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരായ സിഐടിയു അതിക്രമം; മുനമ്പം ഡിവൈഎസ്പി അന്വേഷിക്കും

എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരായ സിഐടിയു അതിക്രമം മുനമ്പം ഡിവൈഎസ്പി അന്വേഷിക്കും. സി ഐ ടി യുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പൊലീസ് അന്വേഷണം. ഇതിനിടെ കേസില്‍ പട്ടികജാതി കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി.
പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തതും വിഷയം വിവാദമായതും പരിഗണിച്ചാണ് ഉന്നത ഉദ്യോഗസ്ഥനെ തന്നെ കേസന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കേസിലെ പ്രതികളെ ഓരോരുത്തരെയായി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സംഭവത്തിൽ പ്രതികളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിന് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സി ഐ ടി യുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പൊലീസ് അന്വേഷണം.
Read Also: ‘കേരളം ഭരിക്കുന്ന പാർട്ടിയാ, കൊല്ലാനും മടിക്കില്ല!’; വനിതാ സംരംഭകയ്ക്ക് സിഐടിയു ഭീഷണി
ഇതിനിടെ ഗ്യാസ് ഏജൻസി ലൈസൻസിയായ ഉമാ സുധീറിന്‍റെ മൊഴി അന്വേഷണസംഘം വിശദമായി രേഖപ്പെടുത്തിയിട്ടിട്ടുണ്ട്. പട്ടികജാതി കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു യൂണിയൻ നടത്തിയ പ്രതിഷേധത്തിനിടെ ഗ്യാസ് ഏജൻസി ഉടമകളെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
Story Highlights: CITU Threat To Female Gas Agency Operator In Vypin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here