Advertisement

ഈ 16 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

October 28, 2022
6 minutes Read

16 ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഡാറ്റ വേഗത്തിൽ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം ചെയ്തിരിക്കുന്നത്. ഈ ആപ്പുകൾ 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തതിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ‘യൂട്ടിലിറ്റി’ ആപ്പുകളുടെ വിഭാഗത്തിൽപെടുന്നവയാണ് നീക്കം ചെയ്ത ആപ്പുകൾ. സുരക്ഷാ ഏജൻസിയായ മക്കാഫിയാണ് ഈ ആപ്പുകൾ തിരിച്ചറിഞ്ഞത്.

പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് ഒരു നിർദേശവും നൽകാതെ വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത്തരത്തിൽ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നും സുരക്ഷാ ഏജൻസി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

‘com.liveposting’, ‘com.click.cas’ എന്നീ ആഡ്വെയർ കോഡുകളാണ് ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാൻ അനുവദിക്കുന്നത് എന്നും സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിൽ പറയുന്നു. ഉപയോക്താവിന്റെ അറിവില്ലാതെയാണ് ഇത് സംഭവിക്കുന്നത്. ഇതുകൊണ്ടാണ് ബാറ്ററി കൂടുതലായി ഉപയോഗിക്കപ്പെടുന്നതും നെറ്റ് വർക്ക് ഉപയോഗം വർധിക്കുകയും ചെയ്യുന്നത്. High-Speed Camera, Smart Task Manager, Flashlight+, com.smh.memocalendar memocalendar, 8K-Dictionary, BusanBus, Quick Note, Currency Converter, Joycode, EzDica, Instagram Profile Downloader, Ez Notes, com.candlencom.flashlite, com.doubleline.calcul, com.dev.imagevault. Flashlight+ ഇതൊക്കെയാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ആപ്പുകൾ.

Story Highlights: google removes 16 apps from play store for this reason

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top