വീണ്ടും ‘2255’; മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്

മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പങ്കുവച്ച് ആശിര്‍വാദ് സിനിമാസ്. ആഢംബര സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള കാരവാന്റെ ഇന്റീരിയറും എക്‌സ്റ്റീരിയറുമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിവിങ് റൂം, മേക്കപ്പ് റൂം, ബെഡ്‌റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ കാരവാനിലുണ്ട്.
ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് 2255 എന്നാണ് നമ്പര്‍. നടന്റെ ഇഷ്ടനമ്പരാണിത്. 1986ല്‍ പുറത്തിറക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ ആണിത്. താരത്തിന്റെ കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിലുള്ള ലാംബ്രട്ട സ്‌കൂട്ടറിനും ഇതേ നമ്പരാണ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് കാരവാന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ താരപ്പകിട്ട് പോലെ തന്നെ ആരാധകരുടെ കണ്ണ് ചിമ്മിക്കുന്നതാണ് ലാലേട്ടന്‍ സ്വന്തമാക്കിയ പുതിയ കാരവന്‍. ഡ്രെസിങ് റൂം, വാഷ് റൂം, തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും വാഹനത്തിലുണ്ട്. എക്‌സിറ്റീരിയറിനോട് ചേര്‍ന്നുപോകുന്ന തരത്തിലുള്ള നിറം നല്‍കിയാണ് കാരവാന്റെ അകത്തളം.
എറണാകുളം കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ഈ കാരവന് പിന്നില്‍. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവന്‍ നിര്‍മിച്ചിരിക്കുന്നത്. പര്‍പസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ കേരളത്തില്‍ ഓജസ് ഓട്ടോമൊബൈല്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Read Also: ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു; തങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മോഹന്‍ലാല്‍
ഈയടുത്താണ് മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. 3907 സി.സി ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി 34 ഐ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.
Story Highlights: mohanlal new caravan video released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here