Advertisement

തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: ജാമ്യമില്ലാ വകുപ്പ് ചുമത്തി മ്യൂസിയം പൊലീസ്

October 28, 2022
2 minutes Read

തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനെത്തിയ സ്ത്രീക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി.ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി ഉണ്ടായിട്ടും ജാമ്യമില്ല വകുപ്പ് ചുമത്താത്തത് വിവാദമായിരുന്നു. സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസിന്‍റെ ഭാഗത്ത് തുടക്കംമുതല്‍ അനാസ്ഥയാണെന്നും ദുർബലവകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു.(woman assaulted in thiruvananthapuram museum)

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. എന്നാൽ തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി യുവതി കമ്മിഷണർക്ക് പരാതി നൽകാനിരിക്കേയാണ് പൊലീസിന്റെ നടപടി.

Story Highlights: woman assaulted in thiruvananthapuram museum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top