തിരൂരിൽ മൂന്നും നാലും വയസുള്ള കുട്ടികൾ കുളത്തിൽ വീണ് മുങ്ങി മരിച്ചു
തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് കുട്ടികൾ മുങ്ങി മരിച്ചു. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. അമൻ സയാൻ (3), റിയ (4) എന്നിവരാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾ പെട്ടെന്ന് പുറത്തേയ്ക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. ( children drowned died Tirur ).
Read Also: കുളത്തിൽ മീൻ പിടിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾ എങ്ങനെ കുളത്തിനടുത്തെത്തി എന്നതിൽ ദുരൂഹതയുണ്ട്. നൗഷാദ്- നജില ദമ്പതികളുടെ മകനാണ് അമൻ സയാൻ. റഷീദ്-റൈഹാനത്ത് ദമ്പതികളുടെ മകളാണ് റിയ.
Story Highlights: children drowned died Tirur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here