കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ 84 ന്റെ നിറവിൽ

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുൻ എൽഡിഎഫ് കൺവീനറുമായ വൈക്കം വിശ്വൻ 84ന്റെ നിറവിൽ. സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ ശേഷം അധികവും കോട്ടയം കുടയംപടിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല.
പത്തൊമ്പതാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വൈക്കം വിശ്വന് ഇന്ന് പ്രായം 84 തികഞ്ഞു. ഏഴു പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഓർമ്മകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ചരിത്രം കൂടിയാണ്.
പ്രസംഗവേദിയിലെ ഹരമായിരുന്നു വിശ്വൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന വൈക്കം വിശ്വൻ.. കേരളം കേട്ട തീപ്പൊരി പ്രസംഗത്തിന്റെ ആൾ രൂപമായിരുന്നു. ഒരുകാലത്ത് വൈക്കം വിശ്വന്റെ പ്രസംഗം ഉണ്ടെന്നു കേട്ടാൽ മണിക്കൂറുകൾക്കു മുൻപേ അവിടം ജനനിബിടമാകും.
Read Also: സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; സർക്കാർ- ഗവർണർ തർക്കം ചർച്ചയാകും
കീറിയ ഉടുപ്പുമായി കോട്ടയത്തെ ഒരു പ്രസംഗവേദിയിൽ എത്തിയ വൈക്കം വിശ്വനു ആരാധകരായ സ്ത്രീകൾ പണപ്പിരിവ് നടത്തി ഷർട്ട് വാങ്ങാനുള്ള പണം നൽകിയതും ലാളിത്യമാർന്ന ജീവിതത്തിന്റെ ഉദാഹരണമാണ്.
Story Highlights: CPIM Leader Vaikom Viswan’s birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here