Advertisement

കഷായം കഴിച്ചത് ഷാരോൺ ഡോക്ടറോട് പറഞ്ഞില്ല; സംശയിക്കപ്പെടുന്ന ബോട്ടിൽ പിടിച്ചെടുത്തെന്ന് എസ്പി

October 29, 2022
2 minutes Read

പാറശാലയിൽ ഷാരോൺ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരണപ്പെട്ട ഷാരോൺ കഷായം കഴിച്ചത് ഡോക്ടറോട് പറഞ്ഞില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ. ഷാരോൺ പൊലീസിനോട് സംശയങ്ങളില്ലെന്ന് പറഞ്ഞു. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് സ്പെഷ്യൽ ടീം രൂപീകരിച്ചതായും മെഡിക്കൽ ടീം രൂപീകരിച്ചതായും പറഞ്ഞു. ആവശ്യമെങ്കിൽ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടുമെന്നും റൂറൽ എസ്പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും

സംശയിക്കപ്പെടുന്ന ബോട്ടിൽ പിടിച്ചെടുത്തുതായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎഫ്പി ജോൺസൺ പറഞ്ഞു. എഫ്എസ്എൽ റിപ്പോർട്ട് വേഗത്തിൽ നൽകാൻ റിക്വസ്റ്റ് നൽകി. ബന്ധുക്കളുടെ എല്ലാ സംശയങ്ങൾ ദുരീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, പാറശ്ശാല ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ട് കുടുംബവും രം​ഗത്തെത്തി. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്‌സാപ്പിൽ പറയുന്നുണ്ട്.

ഇതിന് യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്.

കൂടാതെ പെൺകുട്ടിയും ഷാരോണും തമ്മിൽ ജ്യൂസ് ചലഞ്ച് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 2 കുപ്പി ശീതള പാനീയം ഷാരോണിനെ കുടിപ്പിച്ചാണ് ചലഞ്ച് നടത്തിയത്. ഇപ്പോൾ പുറത്തു വന്ന വീഡിയോയിലെ ചലഞ്ച് ഷാരോൺ മരിക്കുന്നതിന് രണ്ടാഴ്ച്ച മുൻപാണ് നടത്തിയത്.

Story Highlights: crime branch is investigating the incident of Sharon’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top