Advertisement

അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും

October 29, 2022
3 minutes Read
communist father p k pradeep last letter

ഒറ്റപ്പാലം നഗരസഭാ മുൻ വൈസ് ചെയർമാനും സിപിഐഎം അംഗവുമായ പി.കെ.പ്രദീപ് കുമാർ തൻ്റെ മരണത്തിന് മുൻപ് മക്കൾക്കും ജീവിത പങ്കാളിക്കും നൽകിയ കത്ത് പാർട്ടിയെ ജീവന് തുല്യം സ്നേഹിച്ച പ്രവർത്തകൻ്റെ അടയാളപ്പെടുത്തലാവുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നേതാക്കൾ പങ്കുവെച്ച കത്തിനോട് ഏറെ വൈകാരികമായാണ് പാർട്ടി പ്രവർത്തകരും പ്രതികരിക്കുന്നത്. അയ്യപ്പഭക്തനായ പ്രദീപ് കുമാറിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗം എൻ.എൻ.കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു ( communist father p k pradeep last letter ).

അന്ന് താങ്കളുടെ പ്രസിദ്ധമായ അയ്യപ്പ ഭക്തി പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. എല്ലാ വർഷവും മുടങ്ങാതെ നടന്ന് ശബരിമല യാത്ര!!. സത്യത്തിൽ ആർക്കും മനസ്സിലാകാത്ത ഒരു ഭക്തിയായിരുന്നു അത്. അത് ഞങ്ങൾ ഒരു തമാശയായിട്ടേ എടുത്തിരുന്നുള്ളൂ… പക്ഷേ, താങ്കളുടെ പാർട്ടി കൂറ് അതിലും എത്രയോ മുകളിലായിരുന്നുവെന്നും കൃഷ്ണദാസ് ഫേസ്ബുക്കിൽ പറയുന്നു.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

ആ ഭക്തി ചിലർക്ക് പെട്ടന്ന് ദഹിച്ചിരുന്നില്ലെങ്കിലും താങ്കളുടെ പാർട്ടി കൂറിൽ
ആരും ശങ്കിച്ചിരുന്നില്ല. ഇത്തരം പതിനായിരങ്ങൾ അണിനിരന്ന ജനകീയ വിപ്ലവ പ്രസ്ഥാനമാണ് സിപിഐഎം. ഉത്തരേന്ത്യൻ സംഘപരിവാർ നേതൃത്വം ഒന്നിച്ചു ശ്രമിച്ചിട്ടും കേരളം വേറിട്ട് നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്നിതാണെന്നും കൃഷ്ണദാസ് പറഞ്ഞു.

കത്ത് പങ്കുവെച്ച് മന്ത്രി എം.ബി.രാജേഷ് തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി. മരണം മുന്നിൽ വന്ന് നിൽക്കുമ്പോഴും അചഞ്ചലമായ ധീരതയോടെ ഭാര്യക്കും മക്കൾക്കും എഴുതിയ ഈ കുറിപ്പ് ഒരു കമ്മ്യൂണിസ്റ്റ്കാരനെ അടയാളപ്പെടുത്തുന്നു. കൂടുതൽ ആമുഖമാവശ്യമില്ലാത്ത ഈ കുറിപ്പ് പ്രദീപിനോടുള്ള ആഴമേറിയ സ്നേഹത്തോടെ, അഭിമാനത്തോടെ പങ്കുവക്കട്ടെയെന്നും എം.ബി.രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഒക്ടോബർ 8 ന് ഒറ്റപ്പാലത്ത് മരിച്ച പി.കെ.പ്രദീപ് കുമാറിൻ്റെ ഈ കത്താണ്  സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രദീപ് കുമാറിൻ്റെ മരണപത്രപ്രകാരം തന്നെയാണ് കുടുംബം മുന്നോട്ട് പോകുന്നത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രദീപ് കുമാർ മക്കൾക്കും ജീവിത പങ്കാളിക്കും നൽകിയ കത്തിൽ പറയുന്നതിങ്ങനെ..

“അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാർട്ടി ഓഫിസിൽ നിന്നും ആരെങ്കിലും പതാകയായി വന്നാൽ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വെക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സൂക്ഷിച്ചു വെക്കണം. നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെ നേരം നിൽക്കുക. അതിൽ അച്ഛനുണ്ട്. ലോക ജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും. 

പാർട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാൽ. മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദരരായിക്കുക, ഒരിക്കൽ നമ്മുടെ പാർട്ടി അതിജീവിക്കും.

എന്ന് മനു, കുഞ്ഞു, രാജി എന്നിവർക്ക് 
അച്ഛൻ

ഒറ്റപ്പാലത്ത് നടന്ന അനുസ്മരണ ചടങ്ങിലും വൈകാരികമായാണ് പ്രവർത്തകരും നേതാക്കളും പ്രദീപ് കുമാറിനെ ഓർത്തത്.

Story Highlights: communist father p k pradeep last letter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top