ചിറകില്‍ നിന്നും തീപ്പൊരികള്‍ ഉയര്‍ന്നു; ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം നിലത്തിറക്കി

ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തില്‍ തീപ്പൊരി കണ്ടതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്. ഇന്‍ഡിഗോ 6E2131 വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. (IndiGo Delhi-Bengaluru flight aborts take off after fire in engine)
184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം നടന്നത്. വിമാനത്തില്‍ നിന്നും തീപ്പൊരി ഉയര്‍ന്നതോടെ എഞ്ചിന്‍ തകരാറാണെന്ന് പൈലറ്റ് അറിയിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന്റെ ചിറകില്‍ നിന്ന് തീപ്പൊരി ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു.
യാത്രക്കാരെ മറ്റൊരു വിമാനത്തിനുള്ളില്‍ കയറ്റി ബംഗളൂരുവിലേക്ക് അയച്ചെന്ന് ഇന്‍ഡിഗോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും അവര്‍ അറിയിച്ചു.
Story Highlights: IndiGo Delhi-Bengaluru flight aborts take off after fire in engine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here