മധുവധക്കേസ് : എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

അട്ടപ്പാടി മധുവധക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാനത്ത് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയയാളെ വിസ്തരിക്കണമെന്ന് ആവശ്യം ഉയരുന്നത് അപൂർവ്വമാണ്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ ആവശ്യം.
റിപ്പോർട്ട് കോടതിയിലെത്താത്തത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: madhu murder case prosecution petition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here