ചൈന കടലില്‍ കൃത്രിമ ദ്വീപുകളുടെ നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങള്‍; തര്‍ക്ക ഭൂമിയില്‍ ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ തന്ത്രമെന്ന് റിപ്പോര്‍ട്ട്

തര്‍ക്ക വിഷയമായി നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടല്‍ മേഖലയില്‍ ആധിപത്യമുറപ്പിക്കാനുള്ള കൂടുതല്‍ നീക്കങ്ങള്‍ ചൈന ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് നാവിക സേനയേയും വിമാനങ്ങളേയും വിന്യസിക്കുന്നതിന് പുറമേ കടലില്‍ കൃത്രിമ ദ്വീപുകളും ചൈന നിര്‍മിച്ചുവരികയാണെന്ന് ദി ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന നിലവിലെ ദ്വീപുകളില്‍ ആധിപത്യമുറപ്പിക്കുന്നതിനുള്ള തന്ത്രപരമായ ആവശ്യങ്ങള്‍ക്കായാണ് ചൈന കൃത്രിമ ദ്വീപുകള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. (New images show China is arming artificial islands in disputed South China Sea)
മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പെയ്ന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇടത്താണ് ചൈന ആധിപത്യമുറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഫോട്ടോഗ്രാഫര്‍ എസ്ര അകായന്‍ എന്നയാള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. കൃത്രിമ ദ്വീപിന്റെ നിര്‍മാണം നടന്നുവരികയാണെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍.
Read Also: ആകാശത്തിലൂടെ ഇന്ന് നീങ്ങിയത് നക്ഷത്ര ട്രെയിനോ?; ഇനി എപ്പോഴാണ് ഇത് കേരളത്തില്‍ ദൃശ്യമാകുക? സ്റ്റാര്‍ലിങ്കിനെക്കുറിച്ച് അറിയാം…
ചൈനയെ സംബന്ധിച്ചിടത്തോളം, തായ്‌വാന്‍ കഴിഞ്ഞാല്‍ ചൈന ഭൂപ്രദേശ വികസനത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ദക്ഷിണ ചൈന കടല്‍ പ്രദേശത്താണ്. 1947ല്‍ റിപ്പബ്ലിക്ക് ഓഫ് ചൈന അധികാരത്തിലിരുന്നപ്പോള്‍ ചൈനീസ് ഭൂമിശാസ്ത്രജ്ഞനായ യാങ് ഹുവൈറന്‍ വരച്ച രേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്.
Story Highlights: New images show China is arming artificial islands in disputed South China Sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here