Advertisement

ആര്‍ട്ട് ഗാലറികളില്‍ ഈ ചിത്രം 75 വര്‍ഷമായി പ്രദര്‍ശിപ്പിച്ച് വന്നത് തലതിരിച്ച്; ഒടുവില്‍ പിഴവ് കണ്ടെത്തിയതിന്റെ കഥ

October 29, 2022
Google News 3 minutes Read

ഡച്ച് ചിത്രകാരനായ പീറ്റ് മോണ്‍ഡ്രിയന്റെ അബ്‌സ്ട്രാക്റ്റ് ചിത്രം 75 വര്‍ഷങ്ങളായി ഗാലറികളില്‍ പ്രദര്‍ശിപ്പിച്ചുവരുന്നത് തലതിരിച്ചാണെന്ന് കണ്ടെത്തല്‍. ചിത്രകലാചരിത്രകാരന്മാരാണ് പിഴവ് കണ്ടെത്തിയത്. 1991ല്‍ പൂര്‍ത്തിയാക്കിയ പെയിന്റിംഗ് ന്യൂയോര്‍ക്കിസും ജര്‍മ്മന്‍ സംസ്ഥാനമായ നോര്‍ത്ത് റെന്‍ വെസ്റ്റ്ഫാലിയയിലെ ഡസല്‍ജോര്‍ഫിലെ ആര്‍ട്ട് ഗാലറിയിലും പ്രദര്‍ശിപ്പിച്ചിരുന്നു. (Piet Mondrian artwork displayed upside down for 75 years)

ആ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചിത്രകാരനേയും ഗാലറിയേയും കുറിച്ച് നടത്തിയ ഗവേഷണത്തിനിടെ ക്യൂറേറ്റര്‍ സൂസന്‍ മേയര്‍ബ്യൂസര്‍ ഈ പിഴവ് ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍ ഇനി ചിത്രം നേരെ തൂക്കിയാല്‍ കാലപ്പഴക്കമുള്ള ചിത്രം ശിഥിലമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

പീറ്റ് മോണ്‍ഡ്രിയന്റെ ന്യൂ യോര്‍ക്ക് സിറ്റി എന്ന പേരിലുള്ള പെയിന്റിംഗിന്റെ ടേപ് വേര്‍ഷനായ ന്യൂയോര്‍ക്ക് സിറ്റി-1 എന്ന പെയിന്റിംഗിന്റെ പ്രദര്‍ശനമാണ് 75 വര്‍ഷമായി തെറ്റായ രീതിയില്‍ തുടര്‍ന്നുവന്നത്. ചുവപ്പ്, മഞ്ഞ, നീല, കറുപ്പ് നിറങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വരകളുടെ കട്ടി കൂടുന്നത് ആദ്യ പെയിന്റിംഗ് നോക്കി സൂക്ഷ്മമായി മനസിലാക്കിയാണ് സൂസന്‍ മേയര്‍ബ്യൂസര്‍ പിഴവ് മനസിലാക്കിയത്.

Story Highlights: Piet Mondrian artwork displayed upside down for 75 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here