Advertisement

ശ്രീനിവാസന്‍ വധക്കേസ്; പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ ചോദ്യം ചെയ്യും

October 29, 2022
Google News 2 minutes Read

നിരോധിത തീവ്രവാദ സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ ആര്‍എസ്എസ് മുന്‍പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.എന്‍ഐഎ കഴിഞ്ഞദിവസമാണ് പട്ടാമ്പിയിലെ വീട്ടില്‍ നിന്നും റൗഫിനെ പിടികൂടിയത്.പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്യലില്‍ ശ്രീനിവാസന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ താന്‍ പങ്കെടുത്തതായി റൗഫ് വെളിപ്പെടുത്തിയിരുന്നു.

ആര്‍എസ്എസ് മുന്‍പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന് പങ്കുണ്ടെന്ന് വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് എന്‍ഐഎ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയതോടെ ചോദ്യം ചെയ്യല്‍ പോലും നടക്കാതെയായി.ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു പാലക്കാട് പട്ടാമ്പിയിലെ വീട്ടില്‍ നിന്നും റൗഫിനെ എന്‍ഐഎ സംഘം പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ചുളള ചോദ്യം ചെയ്യലിലാണ് ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ താന്‍ പങ്കെടുത്ത കാര്യം റൗഫ് വെളിപ്പെടുത്തിയതായി എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്.

Read Also: പോപ്പുലര്‍ ഫ്രണ്ട് പ്രധാന കേന്ദ്രമായ ഗ്രീന്‍വാലിയിൽ എൻഐഎ റെയ്ഡ്

ശ്രീനിവാസിനെ വെട്ടി കൊലപ്പെടുത്തിയ രണ്ടുപേരും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശി റഷീദും ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ഒളിവിലാണ്. റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ ഒളിവില്‍ കഴിയുന്ന മറ്റ് 14 പ്രതികളെക്കുറിച്ച് കൂടി വിവരം ലഭിക്കുമെന്നാണ് പോലീസ് കരുത്തുന്നത്. കഴിഞ്ഞദിവസം കേസില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം എസ്പി അമീര്‍ അലിയെയും അന്വേഷണസംഘം പിടികൂടിയിരുന്നു. ഗൂഢാലോചന, പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കല്‍, രക്ഷപ്പെടാന്‍ സഹായം നല്‍കല്‍ തുടങ്ങിയവ ആയിരുന്നു അമീര്‍ അലിയുടെ പങ്ക് .

Story Highlights: Police Will Question PFI Former State Secretary C.A.Rauf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here