Advertisement

പ്രതിസന്ധിയിലോ? സ്വിഗി–സൊമാറ്റോയിൽ നിന്ന് വിട്ടുനിന്ന് റെസ്റ്റോറന്റുകൾ…

October 29, 2022
Google News 1 minute Read

സ്വിഗ്ഗിയും സോമറ്റോയുമൊക്കെ ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആപ്പുകളാണ്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഭക്ഷണം ഭക്ഷണം ഓർഡർ ചെയ്‌തെത്തിക്കാൻ നമുക്ക് ഇതിലൂടെ സാധിക്കാറുണ്ട്. വളരെ പെട്ടെന്നാണ് ഇത് ആളുകളുടെ പ്രിയപ്പെട്ട സേവനമായി മാറിയത്. തങ്ങളുടെ പ്രിയ ഭക്ഷണ ഇടങ്ങൾ ഉള്ളതും, ഓഫറുകൾ ലഭിക്കുന്നതുകൊണ്ടുമാണ് ഇവയിലൂടെ ഓർഡർ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പല റസ്റ്റോറന്ററുകളും ഇപ്പോൾ സ്വിഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നും വിട്ടു പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

വലിയ ഡിസ്‌കൗണ്ടുകൾ കൊടുക്കാൻ സ്വിഗ്ഗിയും, സൊമാറ്റോയും നിര്‍ബന്ധിക്കുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റസ്റ്റോറന്റുകളുടെ ലാഭത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്. പൊതുവെ കച്ചവടം പോലും മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടുന്ന റസ്റോറന്റുകൾക്ക് സ്വിഗിയും സൊമാറ്റോയും ആവശ്യപ്പെടുന്ന കൂടുതൽ കിഴിവ് കൊടുക്കാൻ സാധ്യമാകാത്തതും ഇന്ന് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് നിലനിർത്തി കൊണ്ടുപോകാൻ പ്രയാസമാണ് എന്നാണ് പല റസ്റ്റോറന്റുകളും അഭിപ്രായപ്പെടുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇടനിലക്കാരായ ഇത്തരം കമ്പനികൾ റസ്റ്റോറന്റുകൾക്ക് ന്യായമായി ലഭിക്കാവുന്ന ലാഭം പോലും കുറയ്ക്കുന്നുവെന്നും ഇതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ആപ്പുകളിലൂടെയല്ലാതെ നേരിട്ട് ഭക്ഷണശാലകളിൽനിന്നും ഓർഡർ ചെയ്യുന്ന രീതിയും ഇപ്പോൾ പല ഉപഭോക്താക്കളും പിന്തുടരുന്നുണ്ട്. കോവിഡിനു ശേഷം ഡൈൻഔട്ടിനായി ആളുകൾ ഹോട്ടലുകളിൽ നേരിട്ടു പോയി ഭക്ഷണം കഴിക്കുന്നതു കൂടിയിട്ടുമുണ്ട്.

Story Highlights: Restaurants Quitting from Swiggy and Zomato

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here