പാറശാലയിൽ മരിച്ച ഷാരോൺ രാജ് സുഹൃത്തിനയച്ച അവസാന ശബ്ദ സന്ദേശം പുറത്ത്

പാറശാലയിൽ മരിച്ച ഷാരോൺ രാജ് സുഹൃത്തിനയച്ച അവസാന ശബ്ദ സന്ദേശം പുറത്ത്. കഷായം കുടിച്ചെന്ന് വീട്ടിൽ പറഞ്ഞില്ലെന്നും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ശീതളപാനീയം കുടിച്ചെന്നാണ് പറഞ്ഞതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. ( sharon raj last whatsapp audio message )
‘എടി ചേട്ടനൊക്കെ വന്ന്.. ചേട്ടനടുത്തൊന്നും പറയാൻ പറ്റൂലല്ലോ ഇതേപോലെ കഷായം കുടിച്ചെന്ന്. ഞാൻ വീട്ടിൽ പറഞ്ഞത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ പാനീയം കുടിച്ചെന്നാണ്’- ഷാരോൺ പറഞ്ഞതിങ്ങനെ.
യുവതിയുടെ വീട്ടിൽ പോയി വന്ന ശേഷമുള്ള ഓഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യുവതിക്ക് അയക്കുന്ന അവസാനത്തെ ശബ്ദ സന്ദേശമാണ് ഇത്. പതിനാലാം തീയതി വൈകുന്നേരമാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. വീട്ടിൽ കഷായം കുടിച്ചെന്ന് പറഞ്ഞാൽ ശരിയാകില്ലെന്നും അതുകൊണ്ട് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ശീതളപാനീയമാണ് കഴിച്ചതെന്നുമാണ് താൻ പറഞ്ഞിരിക്കുന്നതെന്നും ഷാരോൺ പറഞ്ഞിരുന്നു. അതിനുശേഷമാണ് ഛർദി ആരംഭിച്ചത്.
ഇതിന് തൊട്ടുപിന്നാലെ ഷാരോണിനെ പാറശ്ശാലയിലെ താലൂക്ക് ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റുകയായിരുന്നു. ഇതിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അന്നേ ദിവസം തന്നെ മാറ്റുകയും ചെയ്തു. പിന്നീട് ഒരിക്കലും ഷാരോൺ യുവതിക്ക് ശബ്ദ സന്ദേശം അയച്ചിട്ടില്ല.
Story Highlights: sharon raj last whatsapp audio message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here