കരിങ്കടലിലെ റഷ്യന്‍ കപ്പലിന് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; യുദ്ധക്കപ്പല്‍ പൂര്‍ണമായി തകര്‍ന്നു

കരിങ്കടലില്‍ റഷ്യന്‍ കപ്പലിന് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ പൂര്‍ണമായും തകര്‍ന്നെന്നാണ് വിവരം. ആക്രമണത്തില്‍ ബ്രിട്ടനും പങ്കുണ്ടെന്ന് സൂചനയുണ്ട്. യുക്രൈന്‍ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. (Ukraine drone attack on Black Sea Fleet Russia)
ക്രിമിയന്‍ തുറമുഖ നഗരമായ സെവാസ്റ്റോപോളിന് സമീപത്തുവച്ചാണ് റഷ്യന്‍ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഒമ്പത് ഡ്രോണുകള്‍ യുക്രൈന്‍ ആക്രമണത്തിനായി ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണത്തിലും കഴിഞ്ഞ മാസം ഗ്യാസ് പൈപ്പ് ലൈനുകള്‍ പൊട്ടിച്ച സംഭവത്തിലും ബ്രിട്ടന് പങ്കുണ്ടെന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍ ഇതിനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവിടാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല.
Story Highlights: Ukraine drone attack on Black Sea Fleet Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here