Advertisement

സിയോളിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ ദുരന്തം; മരണസംഖ്യ 100 കടന്നു

October 30, 2022
Google News 2 minutes Read
death toll raise upto 100 Halloween crowd surge South Korea

ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു. നൂറുകണക്കിനാളുകള്‍ക്ക് ഹൃദയ സ്തംഭനമുണ്ടായെന്ന് അധികൃതര്‍. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ 140 ലധികം ആംബുലന്‍സുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരുക്കേറ്റവരുടെ എണ്ണം 150 കടന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെന്‍ട്രല്‍ സിയോള്‍ പരിസരത്ത് 50 ഓളം പേര്‍ക്ക് ഹൃദയസ്തംഭനമുണ്ടായതായി അഗ്‌നിശമനസേനയെ ഉദ്ധരിച്ച് യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയന്‍ തലസ്ഥാനത്ത് ഹാലോവീന്‍ ആഘോഷിക്കുന്നവരുടെ ജനപ്രിയ സ്ഥലമാണ് ഇറ്റിയാവന്‍. ചെറിയ പാതയിലൂടെ അമിതമായി ആളുകള്‍ പ്രവേശിച്ചതാണ് പലരുടേയും മരണത്തിന് ഇടയാക്കിയത്. ഒരു ലക്ഷത്തോളം പേര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുരന്ത സ്ഥലത്തേക്ക് പ്രാഥമിക ശുശ്രൂഷാ സംഘങ്ങളെ അയക്കാനും പരുക്കേറ്റവര്‍ക്ക് ആശുപത്രി കിടക്കകള്‍ വേഗത്തില്‍ ഒരുക്കാനും പ്രസിഡന്റ് യൂന്‍ സുക്-യോള്‍ ഉത്തരവിട്ടു. 2020ല്‍ കൊവിഡ് വ്യാപിച്ചതിന് ശേഷമുള്ള ആദ്യ വലിയ ആഘോഷമാണ് സിയോളില്‍ നടന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒരു അജ്ഞാത സെലിബ്രിറ്റി സന്ദര്‍ശിക്കുന്നുവെന്ന് കേട്ട് നിരവധി ആളുകള്‍ ഇറ്റവോണ്‍ ബാറിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന വിവരം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Story Highlights: death toll raise upto 100 Halloween crowd surge South Korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here