‘ഒരു വര്‍ഷം, നാല് കോടി വരുമാനം’; പൊതുമരാമത്ത് റസ്റ്റ് ഹൗസ് കേരളം ഏറ്റെടുത്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് നാല് കോടി വരുമാനം ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ജനങ്ങള്‍ക്ക് നല്‍കാനായെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.(government earned 4 crores from pwd rest houses)
അരലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനിലൂടെ റൂം ബുക്ക് ചെയ്തു. 2021 നവംമ്പര്‍ മാസം ഒന്നാം തിയതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ‘പീപ്പിള്‍സ് റെസ്റ്റ് ഹൗസ്’ എന്ന വിശേഷണത്തോടെയാണ് മന്ത്രി വിവരം പങ്കുവെച്ചത്.
Read Also: ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു
റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തെ ജനങ്ങള്‍ ഫലപ്രദമായാണ് ഉപയോഗിച്ചത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളില്‍ ബുക്കിംഗ് ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു വര്‍ഷം, നാല് കോടി വരുമാനം.2021 നവംമ്പര്‍ മാസം ഒന്നാം തീയ്യതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നത്. റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തെ ജനങ്ങള്‍ ഫലപ്രദമായാണ് ഉപയോഗിച്ചത്.എല്ലാദിവസവും റസ്റ്റ് ഹൗസുകളില്‍ ബുക്കിംഗ് വന്നു. അര ലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനിലൂടെ റൂം ബുക്ക് ചെയ്തു.കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ജനങ്ങള്‍ക്ക് നല്‍കാനായി. ഇതിന്റെ ഭാഗമായി ഒരു വര്‍ഷക്കാലം കൊണ്ട് നാല് കോടിയോളം രൂപയാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകള്‍ വഴി ഉണ്ടായ വരുമാനം.
Story Highlights: government earned 4 crores from pwd rest houses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here