Advertisement

കാണാതായ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബൈജുവിനെ കണ്ടെത്തി

October 30, 2022
Google News 2 minutes Read

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ ബെംഗളൂരിൽ നിന്ന് കണ്ടെത്തി. ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബൈജുവിനെയാണ് കണ്ടെത്തിയത്. എഎസ്ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹിൽപാലസ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്ഐ കണ്ടെത്തിയത്. സുഹൃത്തിനെ കാണാൻ പോയതാണെന്നാണ് എഎസ്ഐ പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് എഎസ്ഐ ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ കണ്ണൂരിലെ എടിഎമ്മിൽ നിന്ന് എഎസ്ഐ ബൈജു പണം പിൻവലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗളൂരിൽ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തു.

Read Also: കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ

Story Highlights: Missing Edappally Traffic Police Station ASI Baiju found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here