Advertisement

കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ

October 29, 2022
Google News 2 minutes Read
police officer binu kumar steal lakhs from women

കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ഇത്തരത്തിൽ വാങ്ങിയ വാഹനം പണയം വച്ച് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നി സ്റ്റേഷനിലെ ബിനുകുമാറിനെതിരെയാണ് പരാതി. ( police officer binu kumar steal lakhs from women )

കോന്നിയിൽ ജോലി ചെയ്യവെ കൂടുതൽ സ്ത്രീകളെ പറ്റിച്ചുവെന്നാണ് കണ്ടെത്തൽ. പരാതി വന്നതോടെ പൊലീസുകാരൻ ജോലിക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് ബിനുകുമാറിനെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും പൊലീസുകാരൻ ആരോപണ വിധേയനാണ്. കോന്നി സ്‌റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരിക്കുന്നത്. ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽ നിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ട്.

ദേവസം ബോർഡ് സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ ചോദിച്ചതോടെയാണ് ബിനു കുമാർ പിടിക്കപ്പെടുന്നത്. ബിനു കുമാർ പണം ചോദിച്ച യുവതി പരാതിപ്പെട്ടതോടെ കേസ് കോടതിയിലെത്തുകയും ബിനു കുമാറിനെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.

Story Highlights: police officer binu kumar steal lakhs from women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here