Advertisement

‘രണ്ടര പതിറ്റാണ്ട് ബിജെപിക്കായി പ്രവർത്തിച്ചു’, ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്; ശോഭാ സുരേന്ദ്രൻ

October 30, 2022
2 minutes Read

ബിജെപി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്. പഞ്ചായത്ത് അംഗം പോലുമല്ലാത്ത കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചുവെന്നും, സുരേഷ് ഗോപി കോർ കമ്മറ്റിയിൽ വന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. (shobha surendran against bjp core committee)

രണ്ടര പതിറ്റാണ്ടായി പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മൂന്ന് മന്ത്രിമാർക്കെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി.

Read Also: ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു

‘ഒരു വ്യക്തി എന്ന രീതിയിൽ ഞാൻ കോർ കമ്മറ്റിയിൽ ഇല്ലാത്തതിന്റെ പേരിൽ ഒരുപക്ഷെ വേദനിച്ചിട്ടുണ്ടായിരിക്കാം. കഴിഞ്ഞ പത്ത് ഇരുപത്തിയെട്ട് വർഷം കേരളത്തിന്റെ പൊതു സമൂഹത്തിന്റെ മുന്നിൽ പ്രവർത്തിച്ച സ്ത്രീയെന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ വീടിനക്കത്ത് ഒരു കോർ കമ്മിറ്റിയുണ്ട് അതാണ് ജനത്തിന്റെ കോർ കമ്മിറ്റി. ആ കോർ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത് കേരളത്തിൽ ആർക്ക് ഏത് പദവി അവർ നൽകണമെന്നുള്ളത്. അവരുടെ കോർ കമ്മിറ്റിയിൽ എനിക്ക് സ്ഥാനമുണ്ട്. സുരേഷ് ഗോപി കോർ കമ്മറ്റിയിൽ വന്നതിൽ സന്തോഷമുണ്ട്. ഞാൻ അവർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Story Highlights: shobha surendran against bjp core committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top