Advertisement

ടി-20 ലോകകപ്പ്: മാർക്രം തുടങ്ങി, മില്ലർ തീർത്തു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

October 30, 2022
2 minutes Read
south africa won india

ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. (south africa won india)

Read Also: ‘ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ്’; സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീർ

ഇന്ത്യയ്ക്ക് ലഭിച്ചതുപോലെ മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കും ലഭിച്ചത്. ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിംഗ് മടക്കി അയച്ചു. ഡികോക്കിനെ രാഹുൽ പിടികൂടിയപ്പോൾ റുസോ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ടെംബ ബാവുമ (10) മുഹമ്മദ് ഷമിയുടെ പന്തിൽ ദിനേഷ് കാർത്തിക് പിടിച്ച് പുറത്തായി. 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ എയ്ഡൻ മാർക്രവും ഡേവിഡ് മില്ലറും ഒത്തുചേർന്നു. 66 റൺസിൻ്റെ ഗെയിം ചേഞ്ചിംഗ് കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. ഇതിനിടെ 38 പന്തിൽ മാർക്രം ഫിഫ്റ്റി തികച്ചു. 16ആം ഓവറിൽ ഹാർദിക് പാണ്ഡ്യ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 41 പന്തിൽ 52 റൺസെടുത്ത താരത്തെ സൂര്യകുമാർ യാദവ് പിടികൂടുകയായിരുന്നു.

മാർക്രം മടങ്ങിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ അശ്വിൻ്റെ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സ് (6) വിക്കറ്റിനു മുന്നിൽ കുടുങ്ങി. എന്നാൽ, അതിന് ദക്ഷിണാഫ്രിക്കയുടെ ജയം തടയാനായില്ല. 40 പന്തിൽ ഫിഫ്റ്റി തികച്ച മില്ലർ 46 പന്തിൽ 59 റൺസെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചു.

Read Also: ടി-20 ലോകകപ്പ്: പെർത്തിൽ സൂര്യ രക്ഷകനായി; ഇന്ത്യക്ക് മാന്യമായ സ്കോർ

ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് ആണ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

Story Highlights: t20 world cup south africa won india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top