‘പൊലീസിന്റെ മൂന്നാം കണ്ണ് പ്രവർത്തനരഹിതം’; തിരുവനന്തപുരത്തെ റെഡ് ബട്ടൻ പദ്ധതി നിശ്ചലം

തിരുവനന്തപുരത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച റെഡ് ബട്ടൻ പദ്ധതി നിശ്ചലം. അതിക്രമം നേരിട്ടാൽ സ്ത്രീകൾക്ക് പൊലീസിനോട് നേരിട്ട് സംസാരിക്കാനായിരുന്നു റെഡ് ബട്ടൻ പദ്ധതി രൂപീകരിച്ചത്. എന്നാൽ പദ്ധതി പ്രവർത്തനരഹിതമാണ്. ( thiruvananthapuram red button project )
2020 ൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയായിരുന്നു റെഡ് ബട്ടൻ. പൊലീസിന്റെ മൂന്നാം കണ്ണെന്ന വിശേഷണത്തോടെയായിരുന്നു റെഡ് ബട്ടൻ പദ്ധതി അവതരിപ്പിച്ചത്. പകലോ രാത്രിയോ സ്ത്രീകൾക്ക് അതിക്രമം നേരിട്ടാൽ സിസ്റ്റത്തിൽ സ്ഥാപിച്ച റെഡ് ബട്ടനിൽ അമർത്തി കൺട്രോൾ റൂമിലെ പൊലീസുമായി സംസാരിക്കാം എന്നതായിരുന്നു പദ്ധതി. എന്നാൽ റെഡ് ബട്ടൻ മെഷീൻ ഇതുവരെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിസിടിവി നോക്കുകുത്തിയാകുന്നതിനെ കുറിച്ച് ട്വന്റിഫോർ നടത്തുന്ന പ്രത്യേക ലൈവത്തോണിലാണ് ഈ റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളിലെ ക്യാമറകൾ പലയിടങ്ങളിലും നിശ്ചലമാണെന്ന് വിവിധ ജില്ലകളിലെ ട്വന്റിഫോർ പ്രതിനിധികൾ റിപ്പോർട്ട് ചെയ്തു.
Story Highlights: thiruvananthapuram red button project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here