‘ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം’; നരബലി-ഷാരോൺ കേസുകളിൽ ഗവര്‍ണര്‍ ഇടപെടണമെന്ന് അൽഫോൺസ് പുത്രന്

അന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംവിധായകൻ അൽഫോൺസ് പുത്രന്. നരബലി കേസിലും ഷാരോൺ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്.(alphonse puthren request to governor strict action on superstition murders)
സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഞാൻ നിങ്ങളോട് പ്രാര്‍ത്ഥിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു. നരബലി കേസിലും ഷാരോൺ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൽഫോൺസ് പുത്രന്റെ വാക്കുകൾ ഇങ്ങനെ
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസപരമായ കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നരബലി കേസിലും ഷാരോൺ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ് ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഞാൻ നിങ്ങളോട് പ്രാര്‍ത്ഥിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
Story Highlights: alphonse puthren request to governor strict action on superstition murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here