Advertisement

‘ദ വയർ’ എഡിറ്റർമാരുടെ വസതികളിൽ ക്രൈംബ്രാഞ്ച് പരിശോധന

October 31, 2022
Google News 2 minutes Read

ന്യൂസ് പോർട്ടലായ ‘ദ വയർ’ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഡെപ്യൂട്ടി എഡിറ്റർ എം.കെ വേണുവിന്റെയും വസതികളിൽ ഡൽഹി പൊലീസ് റെയ്ഡ്. ഇവരുടെ വീടുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ (മൊബൈൽ, ലാപ്‌ടോപ്പുകൾ) പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. വ്യാജ വാർത്ത നൽകിയെന്ന് ആരോപിച്ച് ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയുടെ പരാതിയിലാണ് നടപടി.

തിങ്കൾ വൈകിട്ട്‌ നാലോടെയാണ്‌ ഡൽഹി ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ വരദരാജന്റെയും, എം.കെ വേണു, ജാൻവി സെൻ എന്നിവരുടെയും വീടുകളിൽ പരിശോധന നടത്തിയത്‌. ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മാളവ്യയുടെ പരാതിയിൽ ന്യൂസ് പോർട്ടലിനും എഡിറ്റർമാർക്കുമെതിരെ പൊലീസ് ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ബി.ജെ.പി നേതാവിന് മെറ്റാ പ്ലാറ്റ്‌ഫോമിൽ പ്രത്യേക സൗകര്യമുണ്ടെന്നും ബി.ജെ.പിയുടെ താൽപ്പര്യത്തിന് വിരുദ്ധമായി വരുന്ന ഏത് പോസ്റ്റും അദ്ദേഹത്തിന് ലഭിക്കുമെന്നും പോർട്ടൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വാർത്ത പിന്നീട് പിൻവലിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വ്യാജ രേഖകള്‍ ഉദ്ധരിച്ചുള്ളതാണെന്നു മെറ്റ വ്യക്തമാക്കിയിട്ടും ദ വയര്‍ തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി അമിത് മാളവ്യയുടെ പരാതിയില്‍ പറയുന്നു. അതേസമയം വാർത്തകളിൽ കൃത്രിമവും വഞ്ചനയും കാട്ടിയെന്ന്‌ ആരോപിച്ച്‌ മുൻ ജീവനക്കാരനായ ദേവേഷ് കുമാറിനെതിരെ വയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Story Highlights: Delhi Police conducts searches at the residences of The Wire editors 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here