Advertisement

ദിലീപും സുഹൃത്ത് ശരത്തും കോടതിയില്‍ ഹാജരായി; കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും

October 31, 2022
Google News 1 minute Read

നടന്‍ ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തെളിവുനശിപ്പിക്കല്‍ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ദിലീപിനെയും ശരത്തിനെയും കുറ്റപത്രം വായിച്ചുകേള്‍ക്കിപ്പിക്കുന്നതിനാണ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നൽകിയ ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാ‌ഞ്ച് നൽകിയ തുടരന്വേഷണ റിപ്പോ‍ർട്ടിലെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു എട്ടാം പ്രതി ദിലീപ്, ശരത്ത് എന്നിവർ ആവശ്യപ്പെട്ടത്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ തുടർന്ന് ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ തങ്ങൾക്കെതിരെ പുതിയ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

Read Also: നടിയെ ആക്രമിച്ച കേസ് : പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും

നവംബര്‍ പത്തോടുകൂടെയായിരിക്കും വിചാരണ ആരംഭിക്കുക. അഡീഷണല്‍ കുറ്റപത്രമാണ് അന്വേഷണസംഘം സമര്‍പ്പിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു.

Story Highlights: Dileep Appeared In The Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here